നിലാവിൽ പൂത്ത നെയ്തലാമ്പൽ | എഴുത്ത്: ശശി ചിറയിൽ | വായന: കൃഷ്ണപ്രിയ | മലയാളം കഥ | Malayalam Story
Update: 2021-01-30
Description
മലയാള സാഹിത്യത്തിൽ ഇതിനകം തന്റേതായ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ ശശി ചിറയൽ, 'കൈതമുള്ള്, എന്ന പേരിൽ ബ്ലോഗ് വായനക്കാർക്കും സുപരിചിതനാണ്! ആദ്യപുസ്തകം 'ജ്വാലകൾ ശലഭങ്ങൾ' 2009 ലും രണ്ടാമത്തെ പുസ്തകം 'ഇന്നലെ' 2015ലും പുറത്തിറങ്ങി. മൂന്നാമത്തെ പുസ്തകം 'ഡ്യൂട്ടി ഫ്രീ' പുറത്തിറങ്ങാനിരിക്കുന്നു. ശശി ചിറയലിന്റെ 'ജ്വാലകൾ ശലഭങ്ങൾ' എന്ന പുസ്തകത്തിൽ നിന്നുമുള്ളതാണ് ഈ കഥ.
യുവ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും ബ്ലോഗറുമായ കൃഷ്ണപ്രിയയാണ് കഥ വായിച്ചിരിക്കുന്നത്. മികച്ച മാധ്യമപ്രവർത്തകയ്ക്കും റിപ്പോർട്ടിങ്ങിനുമുള്ള നിരവധി അവാർഡുകൾ ഇതിനോടകം കൃഷ്ണപ്രിയയെ തേടിയെത്തിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളും യാത്രാക്കുറിപ്പുകളും ലേഖനങ്ങളും എഴുതാറുള്ള കൃഷ്ണപ്രിയയുടേതായി ഒരുപിടി ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട്ടുണ്ട്.
#കഥപറയാം
Comments
In Channel